കലാഭവൻ ലണ്ടൻ ഡയറക്ടർ ജയ്‌സൺ ജോർജ്, ഷീന ജയ്‌സൺ, റാണി ജേക്കബ്,ഡെയ്‌സി ജോസഫ്, റോസീന പരിപാടികൾക്ക് തുടങ്ങിയവർ നേതൃത്വം നൽകി.
ഉച്ചകഴിഞ്ഞു നടന്ന വാശിയേറിയ സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ സർഗം ഡാൻസ് കോവെന്ററി ഒന്നാം സ്ഥാനവും (500 പൗണ്ടും ട്രോഫിയും സർട്ടിഫിക്കറ്റും) നാച്ചോ സ്വാഗ് രണ്ടാം സ്ഥാനവും (300 പൗണ്ടും ട്രോഫിയും സർട്ടിഫിക്കറ്റും) ഡൈനാമിക് ഡ്യുയോ മൂന്നാം സ്ഥാനവും (200 പൗണ്ടും ട്രോഫിയും സർട്ടിഫിക്കറ്റും) നേടി.
പ്രമുഖ നർത്തകരും കോറിയോഗ്രാഫറുമായ തബു, യെദു കൃഷ്‌ണ തുടങ്ങിയവർ വിധികർത്താക്കളും, ഡാൻസ് ഫെസ്റ്റ് കോർഡിനേറ്റേഴ്‌സും ആയിരുന്നു.
ഉൽഘാടന സമ്മേളനത്തിന് ശേഷം നടന്ന പുരസ്‌ക്കാര ദാന ചടങ്ങിൽ യുകെയിലെ മലയാളി സമൂഹത്തിൽ കലാസാഹിത്യ സാംസ്ക്കാരിക രംഗങ്ങളിൽ സമഗ്ര സംഭാവന നൽകിയവരെ ആദരിച്ചു.
യുകെ മലയാളികൾ നാമ നിർദ്ദേശം ചെയ്തവരിൽ നിന്നും കൊച്ചിൻ കലാഭവൻ സെക്രട്ടറിയും, കേരളാ സംഗീത നാടക അക്കാദമി മെമ്പറുമായ ശ്രീ കെ എസ് പ്രസാദും കൊച്ചിൻ കലാഭവൻ ഡയറക്ടറും പ്രശസ്‌ത സംഗീത സംവിധായകനുമായ ശ്രീ : ഇഗ്നേഷ്യസും (ബേണി ഇഗ്‌നേഷ്യസ്) അംഗങ്ങങ്ങളായ ജൂറിയാണ് പുരസ്‌ക്കാര ജേതാക്കളെ പ്രഖ്യാപിച്ചത്
മനോജ് ശിവ (നാടകം, സംഗീതം,സാംസ്ക്കാരികം)
കാനേഷ്യസ് അത്തിപ്പൊഴിയിൽ (സിനിമ,സാംസ്ക്കാരികം)
അജിത് പാലിയത്ത് (മലയാള ഭാഷ,സാംസ്ക്കാരികം)
മണമ്പൂർ സുരേഷ് (സാഹിത്യം സാംസ്ക്കാരികം, സിനിമ)
ബാലകൃഷ്ണൻ ബാലഗോപാൽ (മാധ്യമം, സാംസ്ക്കാരികം)
ബാൾഡ്വിൻ സൈമൺ (നാടകം)
നൈസ് സേവ്യർ (കലാഭവൻ നൈസ്) (നൃത്തം)
ജോമോൻ മാമ്മൂട്ടിൽ (കലാ-സാംസ്ക്കാരികം)
മുരളി മുകുന്ദൻ (മലയാള ഭാഷ -സാഹിത്യം, സാംസ്ക്കാരികം)
രശ്‌മി പ്രകാശ് (മലയാള ഭാഷ -സാംസ്ക്കാരികം)
ദീപ നായർ (നൃത്തം, സാംസ്ക്കാരികം)
മീര മഹേഷ് ( നൃത്തം)
തുടങ്ങിയവരാണ് പുരസ്‌ക്കാര ജേതാക്കൾ, കൂടാതെ ശാരിക അമ്പിളി, മനോജ് മാത്രാടൻ തുടങ്ങിയവർ പ്രത്യേക അവാർഡിനും അർഹരായി .
ഗുരുപ്രഭ ലണ്ടൻ അവതരിപ്പിച്ച വിഷു ദിന നൃത്തത്തിൽ റാണി രഘുലാൽ, സൗമ്യ ഷൈജു, സീന അജീഷ്, അഥീന ആൻഡ്രൂസ്, ഗ്രീഷ്‌മ അഖിലൻ തുടങ്ങിയവർ അണിനിരന്നു. അൽഫോൻസാ കുര്യനും ജെന്നിസ് കുര്യനും ചേർന്നവതരിപ്പിച്ച വിസ്‌പേർസ് ഓഫ് ലവ് എന്ന നൃത്ത രൂപം അതി മനോഹരമായിരുന്നു, സൂമ്പ ഇൻസ്ട്രറ്ററും ഡാൻസറുമായ ആർച്ച അജിത് നേതൃത്വം നൽകിയ സൂമ്പ ഡെമോ കാണികളിൽ ആവേശമുണർത്തി, മുഹമ്മദ് അഷ്‌റഫ് (ആബ്രോ) നേതൃത്വം നൽകിയ വൺ മാൻ ഷോയും പരിപാടികൾക്ക് മിഴിവേകി. ജെസ്‌ന ഈവന്റ് ഹോസ്റ്റ് ആയിരുന്നു
തുടർന്ന് കലാഭവൻ ലണ്ടന്റെ കലാകാരന്മാർ അവതരിപ്പിച്ച നൃത്ത സംഗീത നാടകം “ചെമ്മീൻ” കാണികൾക്ക് ദൃശ്യ വിസ്‌മയമായി.
സിനിമയിലെ ചെമ്മീൻ നാടക വേദിയിലേക്ക് പകർന്നു മാറുകയായിരുന്നു. അങ്ങനെ പരീക്കുട്ടിയും കറുത്തമ്മയും ലണ്ടൻ വേദിയിൽ നിറഞ്ഞു നിന്നു. ചെമ്മീൻ സിനിമയുടെ ഗ്രുഹാതുരത്വത്തോടു കൂടി എത്തിയ നാടകാസ്വാദകരെ തെല്ലൊന്നുമല്ല ഈ പരിണാമം ആസ്വദിപ്പിച്ചത്.
ജയ്സൻ ജോർജും ജിത അരുണും പ്രേമവും, പ്രേമ നൈരാശ്യവും മോഹവും, മോഹഭംഗങ്ങളും ആ അനശ്വര പ്രേമകഥയുടെ തീവ്രതയോടെ അവതരിപ്പിച്ചു. ചെമ്പൻ കുഞ്ഞും ചക്കി മരക്കാത്തിയും ബോൾഡ്വിൻ സൈമന്റെയും, വിമല പരേരയുടെയും കൈകളിൽ സുരക്ഷിതമായിരുന്നു. പളനിയായി ജെയിൻ K ജോണും അച്ചൻകുഞ്ഞായി കീർത്തി സോമരാജനും, നല്ലപെണ്ണായി യാമിൻ മിഥുനും തുറ അച്ചനായി മുരളീധരൻ വിദ്യാധരനും തിളങ്ങി. ശ്രേയ മേനോന്റെ പഞ്ചമിയും കാണികളുടെ മനസ്സിൽ ഇടം പിടിച്ചു. വത്സലൻ , ജതിൻ തോമസ്, സുനിത്ത്, ഹരീഷ്, വിമൽ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
നൃത്ത രംഗത്ത് സൗമ്യ ഷൈജു, റാണി രഘുലാൽ, അമ്മു സാമുവേൽ, ധന്യ കെവിൻ, ജെയ്‌സി ജെയ്‌മോൻ, പൂജ തമ്പി തുടങ്ങിയർ വേഷമിട്ടു. സൗമ്യ ഷൈജു നൃത്തം കൊറിയോഗ്രാഫി ചെയ്തു. വത്സലനും സുഭാഷ് പിള്ളയും രാജേഷ് കരുണാകരനും സാങ്കേതിക സഹായം നൽകി.
സിനിമയിൽ നിന്നും നാടകത്തിലേക്ക് വന്നതായിരുന്നു ലണ്ടനിൽ അവതരിപ്പിച്ച ചെമ്മീൻ,. ചെമ്മീൻ സിനിമ കണ്ടാസ്വദിച്ച ഒരാൾക്കു ഈ നാടകം കൊണ്ട് പോകുന്ന ഒഴുക്കിൽ നിന്നും മാറി നിൽക്കാനാവില്ല. കൊച്ചിൻ കലാഭവൻ ലണ്ടന്റെ സാരഥി കൂടിയായ ജയ്‌സൺ ജോർജാണ് ചെമ്മീൻ സംവിധാനം ചെയ്തവതരിപ്പിച്ചത്. നല്ലൊരു പരീക്ഷണം അതീവ ഹൃദ്യതയോടെ അരങ്ങിലെത്തിച്ചുവെന്നഭിമാനിക്കാം. ചെമ്മീൻ കൂടുതൽ വേദികളിലേക്കെത്തും എന്നുറപ്പാണ്.
നവരുചി യുടെ നാടൻ ഭക്ഷണം പരിപാടികൾ കൂടുതൽ ആസ്വാദ്യകരമാക്കിതീർത്തു
A review of the play Chemmeen, by Ajith Paliath (credit: Facobook/Ajith Paliath)





















Leave a Reply