ഇംഗ്ലണ്ട് നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 16ന് ലണ്ടനില്‍ – പോസ്റ്റര്‍ പ്രകാശനം ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ നിര്‍വഹിച്ചു

Posted by

കലാലയം സാംസ്‌കാരിക വേദി ഇംഗ്ലണ്ട് നാഷനല്‍ സാഹിത്യോത്സവ് അടുത്ത മാസം 16ന് ലണ്ടനില്‍ അരങ്ങേറും. ബാര്‍ക്കിംഗില്‍ നടന്ന ചടങ്ങില്‍ സാഹിത്യോത്സവ് പോസ്റ്റര്‍ പ്രകാശനം ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
നാഷനല്‍ സാഹിത്യോത്സവ് വിജയത്തിനായി ഇസ്മാഈല്‍ നൂറാനി ലണ്ടന്‍ ചെയര്‍മാനും മുഹമ്മദ് ജൗഹരി കാസര്‍കോട് കണ്‍വീനറുമായി സ്വാഗത സംഘം നിലവില്‍ വന്നു. സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ അസീസ് ഹാജി ലൈസസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. പ്രവാസി വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും സര്‍ഗശേഷികളെ പരിപോഷിപ്പുക്കുന്ന സാഹിത്യോത്സവുകള്‍ സാമൂഹിക നന്മ സാധ്യമാക്കുന്നുവെന്നും ഇത്തരം ആവിഷ്‌കാരങ്ങള്‍ പ്രതിഭകളെ സൃഷ്ടിക്കുക്കയും വരും കാലത്തേക്കുള്ള കരുതിവെപ്പുകളെ രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്നും അസീസ് ഹാജി പറഞ്ഞു. സാഹിത്യോത്സവ് മുന്നോട്ടുവെക്കുന്ന സന്ദേശങ്ങളെയും സാമൂഹിക പ്രതിബദ്ധതയെയും വിശദീകരിച്ച് ആര്‍ എസ് സി ഗ്ലോബല്‍ ഇ ബി അംഗം സഈദ് സഖാഫി സംസാരിച്ചു.
അസീസ് ഹാജി ലൈസസ്റ്റര്‍, സുബൈര്‍ ഹാജി ലണ്ടന്‍, യൂനുസ് അല്‍ അദനി ലണ്ടന്‍, മുനീര്‍ ബെര്‍മിംഗ്ഹാം (ഉപദേശക സമിതി), ഫവാസ് പുളിക്കല്‍, ശാഫി കാലിക്കറ്റ് (ജോയിന്റ് കണ്‍ലവീനര്‍), സദക് മംഗളൂരു, ഖലീല്‍ വുഡ് ഗ്രീന്‍, ഫൈറൂസ് മംഗളൂരു, അഫ്‌സല്‍ നൂറാനി, ഹസ്സൈന്‍ നാദാപുരം, ജൗഹര്‍ മുക്കം, സാബിത്ത് ആന്ദമാന്‍, മഹ്ശൂഖ് ഹസ്സന്‍, ആസിഫ് അജാസ്, ഫായിസ് എര്‍ണാകുളം, റശീദ് ഹാജി ലണ്ടന്‍, അലി ഹാജി ടൂടിംഗ്, മുബീന്‍ നൂറാനി (അംഗങ്ങള്‍).
മാപ്പിളപ്പാട്ട്, കവിത പാരായണം, സോഷ്യല്‍ ട്വീറ്റ്, ഹൈക്കു, നശീദ, ഖവാലി ഉള്‍പ്പെടെ വ്യത്യസ്ത ഇനങ്ങളിലായി നൂറ് കണക്കിന് മത്സരികള്‍ നാഷനല്‍ തലത്തില്‍ പങ്കെടുക്കും. സാഹിത്യോത്സവിനോട് അനുബന്ധമായി സാംസ്‌കാരിക സംഗമം, ബിസിനസ് ടോക്ക്, ദര്‍സ് തുടങ്ങിയവയും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സാഹിത്യോത്സവില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും +44 7833 880412, +44 7799 053008 എന്നീ നമ്പറുകളില്‍ രജിസ്‌ട്രേഷന് ബന്ധപ്പെടാവുന്നതാണ്