Book Release: സുജിത് ഭക്തൻറെ “INB ഡയറീസ്” ലണ്ടനിൽ പ്രകാശനം ചെയ്തു

Posted by

(മണമ്പൂർ സുരേഷ്)

പ്രസിദ്ധ യാത്രികൻ വ്ലോഗർ ഒക്കെയായ സുജിത് ഭക്തൻ എഴുതിയ “INB ഡയറീസ് ” എന്ന ഡിസി ബുക്സ് പുസ്തകത്തിന്റെ പ്രകാശനം ലണ്ടനിൽ കേരള ഹൗസിൽ വച്ച് നടന്നു. പുസ്തകത്തിന്റെ കോപ്പി ഗ്രന്ഥകാരനും പത്രപ്രതിനിധിയുമായ മണമ്പൂർ സുരേഷ് മലയാളി അസോസിയേഷൻ ഓഫ് ദി യുകെ സെക്രട്ടറി നിഷാറിന് നൽകിക്കൊണ്ട് പ്രകാശനം ചയ്തു.

കേരള ഹൗസിലെ നിറഞ്ഞ സദസ്സിലായിരുന്നു പരിപാടി. MAUK ചെയർപേർസൻ ശ്രീജിത്ത്‌ സ്വാഗതം പറഞ്ഞു, കട്ടൻ കാപ്പിയും കവിതയും സംഘാടകൻ പ്രിയവ്രതൻ ആമുഖ പ്രഭാഷണം നടത്തി. മണമ്പൂർ സുരേഷ് സംസാരിച്ചു. സുജിത് പുസ്തകത്തെയും തന്റെ യാത്രയെയും കുറിച്ചു വിശദമായി സംവദിച്ചു. സദസ്യരുമായുള്ള സജീവമായ
ചർച്ചയുമുണ്ടായിരുന്നു

(ഫോട്ടോയിൽ ഇടതു നിന്ന്: ശ്രീജിത്, നിഷാർ, പ്രിയവ്രതൻ, സുജിത് ഭക്തൻ, മണമ്പൂർ സുരേഷ്)

Leave a Reply

Your email address will not be published. Required fields are marked *