(മണമ്പൂർ സുരേഷ്)
ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദ യുകെ അന്തർദേശീയ വനിതാ ദിനം അതി വിപുലമായ പരിപാടികളോടെ ഈസ്റ്റ് ഹാമിലെ ഗുരു മിഷൻ സെന്ററിൽ വച്ച് ആഘോഷിച്ചു. ഗുരുപ്രഭ അവതരിപ്പിച്ച സലീന സദാശിവൻ എഴുതി സംവിധാനം ചെയ്ത “എന്റെ ശരീരം, എന്റെ തീരുമാനം” നാടകം കാലിക പ്രസക്തിയുള്ള കലാവിരുന്നായിരുന്നു. SNGM ജനറൽ സെക്രട്ടറി ജീജ ശ്രീലാൽ സ്വാഗതം പറയുകയും വിമൻസ് ഫോറം ലീഡർ ഉഷാ പ്രശോഭ് സംസാരിക്കുകയും ചെയ്തു.
ന്യൂഹാം ലേബർ പാർട്ടി കൗൺസിലർ ഹർവീന്ദർ സിംഗ് വിർദിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ആയുർവേദത്തിലും യോഗയിലും വേരൂന്നിയ ഹോളിസ്റ്റിക് ഹെൽത്ത് സൊല്യൂഷനുകളിൽ വൈദഗ്ധ്യമുള്ള യുകെ ആസ്ഥാനമായ വെൽനസ് ബ്രാൻഡ് നിർവ ഹെൽത്തിൽ നിന്നുള്ള ഡോ. ഇസ്രാ ഇസ്‌മയിലും ഡോ. ശ്രുതിയും ആരോഗ്യ പരിപാലനത്തെക്കുറിച്ച് സംസാരിച്ചു.
നിഹിര സദനേനി, അവ്നിത രതീഷ് എന്നിവരുടെ ഭരതനാട്യവും മഞ്ജു മന്ദിരത്തിലിൻ്റെ ഗാനാലാപനവും ഉണ്ടായിരുന്നു. റൂസി ഗിരിധരൻ കവിത ചൊല്ലി. റാണി രഘുലാൽ, സൗമ്യ ഷൈജു, സീന അജീഷ്, അധീന ആൻഡ്രൂസ്, ഗ്രീഷ്മ അഖിലൻ എന്നിവർ സംഘനൃത്തം അവതരിപ്പിച്ചു. സ്വപ്‌ന സാം, ജെയ്‌സി ജെയ്‌മോൻ, സ്വപ്ന കരുണാകരൻ, പ്രീന പിള്ള എന്നിവർ ഗ്രൂപ്പ് ഡാൻസ് അവതരിപ്പിച്ചു. സുരേഷ് കുമാർ, അലക്‌സ്, അജിത്ത് എന്നിവർ ഗാനാലാപനങ്ങളിലൂടെ അന്തരിച്ച ഭാവഗായകൻ പി.ജയചന്ദ്രന് ആദരാഞ്ജലി അർപ്പിച്ചു. കുമാരി ജ്യോതിപ്രകാശിൻ്റെ നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.
Leave a Reply