WMF UK കേരള ഫെസ്റ്റിവൽ 2025 ലേക്ക് സ്വാഗതം
2025 ജനുവരി 25-ന് വേൾഡ് മലയാളി ഫെഡറേഷൻ(WMF) – യു.കെ ചാപ്റ്റർ സംഘടിപ്പിക്കുന്ന പുതുവത്സര കേരളമഹോത്സവത്തിലേക്ക് എല്ലാവരെയും ആദരപൂർവ്വംക്ഷണിക്കുന്നു.
കലയുടെയും സംഗീതത്തിന്റെയും ഈ തിരുനാളിൽപങ്കെടുക്കാൻ അവസരം നഷ്ടപ്പെടുത്തരുത്! പ്രവേശനംസൗജന്യം: നിങ്ങളുടെ സാന്നിധ്യം മാത്രമേ ഉറപ്പാക്കൂ .
165 രാജ്യങ്ങളിൽ ഒരു പദചിഹ്നമായി നിറഞ്ഞുനിൽക്കുന്നവേൾഡ് മലയാളി ഫെഡറേഷൻ, മലയാളികളുടെ മനസ്സുകൾചേരുകയും സമൂഹസേവനത്തിൽ പുതിയ അദ്ധ്യായങ്ങൾരചിക്കുകയും ചെയ്യുന്ന ഒരു കലാവേദിയാണ്, കേരളഫെസ്റ്റിവൽ 2025 ഹാർലോ മലയാളിഅസോസിയേഷൻ–സഹകരണത്തോടെ നിങ്ങളുടെ മുമ്പിൽഅവതരിപ്പിക്കുന്നു.
ഈ പുത്തൻ വർഷത്തിന്റെ വൈബ് ഫീൽ ചെയ്യാൻ ജനുവരി 25 വൈകുന്നേരം 5 മണിക്ക് ഔർ ലേഡി ഓഫ് ഫാത്തിമ ചർച്ച്ഹാളിൽ (Howard Way, Harlow, CM20 2NS) എല്ലാവരെയുംസ്വാഗതം ചെയുന്നു.
യു.കെ–യിലെ മലയാളികളുടെ പ്രതീക്ഷകൾക്ക് പകിട്ടേകുന്ന‘WMF UK’ കലാമേളക്ക് പ്രൗഢിയേകാൻ പ്രശസ്തസംവിധായകനും നടനുമായ രഞ്ജി വിജയൻ മുഖ്യാതിഥിയായിഎത്തുന്നു. മലയാളം സിനിമയിലും യു.കെ ആസ്ഥാനമായുള്ളസിനിമാ മേഖലകളിലും മികച്ച സംഭാവനകൾ നൽകിപ്രശസ്തനായ രഞ്ജി വിജയൻ, ഈ സാംസ്കാരികസംഗമത്തിന് അതുല്യമായ അഭിമാനമാണ് നൽകുന്നത്.സംവിധായകനും തിരക്കഥാകൃത്തുമായി വ്യത്യസ്ത ശൈലികൾപരീക്ഷിച്ച രഞ്ജി വിജയൻ മലയാളികൾക്കിടയിൽ ഏറെപ്രിയപ്പെട്ട വ്യക്തിയുമാണ്.
യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 120-ലധികംപ്രതിഭാശാലികളായ കലാകാരന്മാർ ചേർന്നു പറയുന്നമനോഹര കലാമേളയോടെ ‘WMF UK’ പ്രതീക്ഷകൾക്കപ്പുറംഉയരാൻ ഒരുങ്ങുന്നു. London, Kent, Hornchurch, Swanley, Hertford, Luton, Manchester, Harlow എന്നീ നഗരങ്ങളിൽനിന്നുള്ള കലാകാരന്മാരുടെ സമാഗമമാണ് ഈ വർഷത്തെ‘WMF UK’ സാംസ്കാരിക സംഗമത്തിന്റെ പ്രത്യേകത. 5 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ 40പ്രകടനങ്ങൾ വേദിയെ അലങ്കരിക്കും.
ബോളിവുഡ്, സിനിമാറ്റിക്, ക്ലാസിക്കൽ, ഫോക് ഡാൻസ്ഫ്യൂഷൻ ഡാൻസ് എന്നിവയിലൂടെ പ്രതീക്ഷകൾഉയർത്തുന്ന പ്രകടനങ്ങൾ. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്ഗാനങ്ങൾ അടങ്ങുന്ന സെമിക്ലാസിക്കൽ, സ്പിരിച്വൽ, ഫ്യൂഷൻ, ബോളിവുഡ് ഗ്രൂപ്പ് ഡാൻസുകൾ വേദി ചൂടാക്കാൻഎത്തുന്നു. ഡ്യൂയറ്റ് ഡാൻസ്, സ്കിറ്റ്, ലൈവ് ബാൻഡ്പെർഫോമൻസ്, ഡിജെ മേളം, ഓപ്പൺ ഫ്ലോർ എന്നിവയുംഉള്പ്പെടുത്തി കണ്ണിനും കാതിനും ഒരുപോലെ മധുരം പകരുന്നഈ മനോഹര പരിപാടി ഉടൻ തന്നെ നിങ്ങളുടെ മുന്നിൽ. ഈകലാമേളയിൽ കുടുംബങ്ങളോടൊപ്പം പങ്കെടുക്കാൻ എല്ലാ കലാആരാധകരെയും സ്വാഗതം ചെയ്യുന്നു. WMF UK എന്നസാംസ്കാരിക അനുഭവം ഒരു പുലരിയെക്കുറിച്ച് ഓർക്കുന്നഓർമ്മകളായി നിങ്ങളുടെ ഹൃദയങ്ങളിൽ പതിയുകയാകും.
പുതുവത്സര കേരള മഹോത്സവത്തിഎന്റെ മറ്റൊരുആകര്ഷണം ആണ് , വിവിധങ്ങളായ ഫുഡ് സ്റ്റാളുകളുംബാറുകളും: എറ്റവും രുചികരമായ പുത്തൻ ഫുഡ്കംബിനേഷൻസ്. രുചിക്കൂട്ടുകൾ നിറഞ്ഞ സംഗീതം നിറഞ്ഞനല്ല ഒരു സായാഹ്നം ആശംസിക്കുന്നു.
ഓൺലൈൻ ആയി റെജിറ്റർ ചെയ്യുവാൻ ചുവടെ ചെട്ടിടിക്കുന്നലിങ്കിൽ റെജിറ്റർ ചെയുക – https://forms.gle/yqkPT5NfxuJ6KB9F8
One response
Best wishes!!!