(By സിനിയാ ജേക്കബ്)
Sahrudaya-The West Kent Keralites അണിയിച്ചൊരുക്കുന്ന കെൻറ് ജലോത്സവം 2022….
Count Down ഇവിടെ തുടങ്ങി കഴിഞ്ഞു
Venue: Saturday 1st October 2022 at Bewl Water, Kent
മലയാളി എവിടുണ്ടെങ്കിലും അവിടെ MASS ആക്കും! വള്ളംകളിയുടെ ആരവവും ആർപ്പുവിളികളും മലയാളിക്കെന്നും ഹരമാണ്! Nehru Trophy; അതൊരു സ്വപ്നമാണ് വള്ളംകളി പ്രേമികൾക്ക്! ഓളങ്ങളെ കീറിമുറിച്ചുകൊണ്ടു Finishing Point ലേക്ക് തലയുയർത്തി പാഞ്ഞടുക്കുന്ന ജലരാജാക്കന്മാർ; അതൊരു ഒന്നൊന്നര പ്രൗഢിയാണ്! ആരെയും ആവേശഭരിതമാക്കുന്ന ഒരു ഉൾപുളകം; ഒരു ശരാശരി മലയാളിയുടെ ഹൃദയത്തുടിപ്പ്, അതിനുമപ്പുറം മലയാളിക്കു മാത്രം അവകാശപ്പെടാവുന്ന ഒരു സ്വകര്യ അഹങ്കാരം.
പ്രിയരേ, England-ന്റെ ഉദ്യാനമായ Kent എന്ന രാജകീയ പ്രൗഢിയാർന്ന നഗരത്തിൽ നമ്മുടെ കൊച്ചു കേരളത്തിന്റെ മുഴുവൻ സംസ്ക്കാരവും തനതായി കാത്തുസൂക്ഷിച്ചുപോരുന്ന മലയാളി കൂട്ടായ്മയായ Sahrudaya -The West Kent Keralites; വള്ളംകളി മഹോത്സവത്തിന്റെ അലയടികൾ അതേ ആർജവത്തോടെ Bewl Water തടാകത്തിൽ നമുക്കായി പുനർജനിപ്പിക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കി മാറ്റി മാത്രം ചരിത്രമുള്ള, ഏറ്റെടുക്കുന്ന സംരംഭങ്ങൾ എന്തുതന്നെയായാലും എല്ലാവര്ക്കും മാതൃകയാക്കാവുന്ന തരത്തിൽ വിജയത്തിന്റെ ഉത്തുംഗശൃംഗത്തിൽ വിജയക്കൊടി പാറിച്ചു മാത്രം പരിചയിച്ച സഹൃദയർ, ഈ വള്ളംകളി മത്സരവും ഒരു ജലമാമാങ്കത്തിന്റെ അദ്ഭുതവേദിയാക്കി മറ്റും എന്നതിന് ഒരു തർക്കവും വേണ്ട. ഈ ജലോത്സവത്തിൽ പങ്കെടുത്തു വിജയിപ്പിക്കുവാൻ, കണ്ടാസ്വദിക്കുവാൻ, നിങ്ങളെ ഓരോരുത്തരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. Heats ന്റെ ഇടവേളകളിൽ നയനമനോഹരങ്ങളായ കലാപരിപാടികളും നാടൻ ഭക്ഷണ ശാലകളും ഒരുക്കി നിങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു. കാലാവസ്ഥ പ്രതികൂലമാകുമോ എന്ന ഒരു ഭയം വേണ്ട; Double Figure-ൽ താഴാത്ത Temperature Bewl Water പരിസരത്ത് അന്നേദിവസം BBC Weather forecast ചെയ്തിട്ടുണ്ട്. അതുകൊണ്ടു പിറന്ന നാടിന്റെ നന്മയിൽ, ഓർമയിൽ ഒക്ടോബർ ഒന്നിന് നമുക്കൊന്നിച്ചു കൈ കോർക്കാം.
സ്വാഗതസംഗത്തിനുവേണ്ടി:
ചെയർമാൻ – അജിത് വെൺമണി
ജനറൽ കൺവീനർ – ബിബിൻ എബ്രഹാം
ഇവന്റ് കോ ഓർഡിനേറ്റെർസ് – ജോഷി സിറിയക്, Viju വര്ഗീസ്